ദേശീയ പുരസ്കാരം തൻറെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്ന് നടൻ സൂര്യ. അവാർഡ് ജൂറിയോടും കേന്ദ്ര സർക്കാരിനോടും അദ്ദേഹം നന്ദി അറിയിച്ചു. ഒരുപാട് കാര്യങ്ങളാണ് മനസിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നത്. നന്ദി പറയാൻ ഒരുപാട് പേരുണ്ട്. കൊവിഡ് കാലത്ത് ഈ സിനിമ ആളുകൾക്ക് ഒരുപാട് പ്രതീക്ഷകൾ നൽകി. ഭാര്യ ജ്യോതികയോടും നന്ദിയുണ്ട്. ഒരിക്കലും മറക്കാനാവാത്ത നിമിഷമാണിതെന്നും പുരസ്കാരം സ്വീകരിച്ച ശേഷം സൂര്യ എ.എൻ.ഐയോട് പ്രതികരിച്ചു.
#WATCH | Actor Suriya, who won National Award for Best Actor for 'Soorarai Pottru' says, "Huge honour. Truly grateful to National Film Award jury & GoI. Lot of emotions running in my mind. I've a lot of people to thank…Getting goosebumps. Truly a moment which I'll never forget" pic.twitter.com/vOTEN4sqws
— ANI (@ANI) September 30, 2022
”ഏറ്റവും വലിയ ബഹുമതി…ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയോടും കേന്ദ്ര സർക്കാരിനോടും നന്ദിയുണ്ട്. ഒരുപാട് കാര്യങ്ങളാണ് മനസിലൂടെ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നത്. നന്ദി പറയാൻ ഒരുപാട് പേരുണ്ട്. ആദ്യം തന്നെ സുധയോടാണ് നന്ദി പറയേണ്ടത്. ഈ ചിത്രം അവളുടെ പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞാണ്. കൊവിഡ് കാലത്ത് ഈ സിനിമ ആളുകൾക്ക് ഒരുപാട് പ്രതീക്ഷകൾ നൽകി. എൻറെ ഭാര്യ ജ്യോതികയോടും നന്ദിയുണ്ട്. ശരിക്കും ഒരിക്കലും മറക്കാനാവാത്ത നിമിഷമാണിത്” സൂര്യ പറഞ്ഞു.

