പാലക്കാട് ജില്ലയില് ഇന്ന് 255 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ജില്ലയില് ഇന്ന് 153 പേര്ക്ക് രോഗമുക്തി
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4074 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് കോട്ടയം ജില്ലയിലും രണ്ട് പേര് ആലപ്പുഴ, 14 പേര് കോഴിക്കോട്, 43 പേര് തൃശ്ശൂര്, 46 പേര് എറണാകുളം, 108 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
കോവിഡ് 19: ജില്ലയില് 4074 പേര് ചികിത്സയില്
കോവിഡ് 19 ബാധിതരായി ജില്ലയില് നിലവില് 4074 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ജനുവരി 06) ജില്ലയില് 255 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 55 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 117731 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 115675 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 217 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 484 സാമ്പിളുകൾ അയച്ചു. 49439 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 44555 പേർ രോഗമുക്തി നേടി.
ഇതുവരെ 247345 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 857 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 8587 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.