മലപ്പുറം ജില്ലയില്‍ ഇന്ന് 421 പേര്‍ കോവിഡ്

കോവിഡ് 19: ജില്ലയില് രോഗമുക്തരായത് 421 പേര്
രോഗബാധിതരായത് 432 പേര്
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 407 പേര്ക്ക്
ഉറവിടമറിയാതെ 23 പേര്ക്ക്
രോഗബാധിതരായി ചികിത്സയില് 4,747 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 21,136 പേര്
മലപ്പുറം ജില്ലയില് ഇന്ന് (ജനുവരി 06) 421 പേര് കോവിഡ് 19 വിമുക്തരായതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. ഇവരുള്പ്പടെ ജില്ലയില് 88,584 പേരാണ് ഇതുവരെ രോഗ മുക്തരായത്. അതേസമയം 432 പേര്ക്കാണ് ഇന്ന് ജില്ലയില് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗബാധിതരായവരില് 407 പേര്ക്ക് നേരിട്ടുള്ള സമ്പര്ക്കത്തിലൂടെയും 23 പേര്ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയ രണ്ട് പേര്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില് 21,136 പേരാണ് ഇപ്പോള് നിരീക്ഷണത്തില് കഴിയുന്നത്. 4,747 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില് 358 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററുകളില് 132 പേരും 144 പേര് കോവിഡ് സെക്കന്ഡ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര് വീടുകളിലും മറ്റുമായി നിരീക്ഷണത്തില് കഴിയുകയാണ്. ഇതുവരെയായി ജില്ലയില് 495 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.
ശാരീരിക അകലം ഉറപ്പാക്കണം
തൊഴിലിടങ്ങളിലുള്പ്പടെ ആരോഗ്യ വകുപ്പിന്റെ കോവിഡ് ജാഗ്രതാ നിര്ദേശങ്ങള് കൃത്യമായി പാലിക്കണം. നിര്ബന്ധമായും മാസ്‌ക് ധരിക്കുകയും മറ്റ് മുന്കരുതലുകള് സ്വീകരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല് നേരിട്ട് ആശുപത്രികളില് പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്, ആരോഗ്യ പ്രവര്ത്തകര് എന്നിവരുമായി ഫോണില് ബന്ധപ്പെട്ട് ലഭിക്കുന്ന നിര്ദേശങ്ങള് പൂര്ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്ട്രോള് സെല് നമ്പറുകള്: 0483 2737858, 2737857, 2733251, 2733252, 2733253.
ഇന്ന് (ജനുവരി 06) മലപ്പുറം ജില്ലയില് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്ക്കുന്നു,
 
ആലങ്കോട് 03
ആലിപ്പറമ്പ് 02
അമരമ്പലം 02
ആനക്കയം 10
അങ്ങാടിപ്പുറം 10
അരീക്കോട് 24
ചാലിയാര് 01
ചീക്കോട് 09
ചേലേമ്പ്ര 05
ചെറിയമുണ്ടം 01
ചെറുകാവ് 03
ചോക്കാട് 04
ചുങ്കത്തറ 10
എടക്കര 02
എടപ്പറ്റ 02
എടപ്പാള് 04
എടരിക്കോട് 01
എടവണ്ണ 04
എടയൂര് 03
ഇരിമ്പിളിയം 05
കാലടി 01
കാളികാവ് 05
കല്പകഞ്ചേരി 03
കണ്ണമംഗലം 02
കരുളായി 02
കരുവാരക്കുണ്ട് 10
കാവനൂര് 01
കീഴാറ്റൂര് 04
കീഴുപറമ്പ 05
കോഡൂര് 01
കൊണ്ടോട്ടി 06
കൂട്ടിലങ്ങാടി 03
കോട്ടക്കല് 07
കുറുവ 03
കുറ്റിപ്പുറം 05
കുഴിമണ്ണ 03
മലപ്പുറം 37
മമ്പാട് 04
മംഗലം 02
മഞ്ചേരി 17
മങ്കട 04
മാറാക്കര 02
മാറഞ്ചേരി 01
മൂന്നിയൂര് 09
മൂര്ക്കനാട് 06
മൂത്തേടം 01
മൊറയൂര് 07
മുതുവല്ലൂര് 03
നിലമ്പൂര് 10
ഒതുക്കുങ്ങല് 02
ഒഴൂര് 03
പള്ളിക്കല് 03
പാണ്ടിക്കാട് 02
പരപ്പനങ്ങാടി 04
പെരിന്തല്മണ്ണ 02
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 02
പെരുവല്ലൂര് 02
പൊന്മുണ്ടം 04
പൊന്നാനി 02
പൂക്കോട്ടൂര് 10
പോത്തുകല്ല് 01
പുലാമന്തോള് 03
പുല്പ്പറ്റ 03
താനാളൂര് 01
താനൂര് 02
തലക്കാട് 06
തവനൂര് 02
താഴേക്കോട് 05
തേഞ്ഞിപ്പാലം 01
തെന്നല 01
തിരുനാവായ 08
തിരുവാലി 01
തൃക്കലങ്ങോട് 05
തൃപ്രങ്ങോട് 05
തുവ്വൂര് 03
തിരൂര് 07
തിരൂരങ്ങാടി 02
ഊര്ങ്ങാട്ടിരി 12
വളാഞ്ചേരി 06
വളവന്നൂര് 01
വള്ളിക്കുന്ന് 07
വട്ടംകുളം 04
വാഴക്കാട് 07
വാഴയൂര് 04
വഴിക്കടവ് 02
വെളിയങ്കോട് 01
വേങ്ങര 15
വെട്ടത്തൂര് 02
വെട്ടം 04
വണ്ടൂര് 05