വാട്സ്ആപ്പ് നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നുവോ? ഈ ആപ്പുകൾ പരീക്ഷിച്ചു നോക്കൂ..

വാട്സ്ആപ്പിനോളം നിങ്ങളുടെ വിവരങ്ങളെ വിൽപ്പനക്ക് വെക്കില്ലെന്നു അവകാശപ്പെടുന്ന ഏതാനും ആപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ

വാട്സ്ആപ്പ് അതിന്റെ സേവന നിബന്ധനകളും സ്വകാര്യ നയങ്ങളും പരിഷ്കരിച്ചു കൊണ്ട് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചു തുടങ്ങിയതോടെ തങ്ങളുടെ സ്വകാര്യതയെ സാരമായി ബാധിച്ചു കൊണ്ട് ആപ്പ് നിലനിർത്തണമോ എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങൾ? എന്നാൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിനോളം നിങ്ങളുടെ വിവരങ്ങളെ വിൽപ്പനക്ക് വെക്കില്ലെന്നു അവകാശപ്പെടുന്ന ഏതാനും ആപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.

1. ടെലിഗ്രാം

വാട്സ്ആപ്പ് നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നുവോ?  ഈ ആപ്പുകൾ പരീക്ഷിച്ചു നോക്കൂ..

സൗജന്യവും ഓപ്പൺ സോഴ്സിൽ പ്രവൃത്തിക്കുന്നതുമായ ആപ്പാണ് ടെലിഗ്രാം. ആൻഡ്രോയിഡ് ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ടെലിഗ്രാം ലഭ്യമാണ്. വാട്സ്ആപ്പിനോളം ഉപയോക്താക്കളുള്ള ആപ്പാണ് ടെലിഗ്രാം. വാട്സാപ്പിന്റെ പല പരിമിതികളെയും ടെലിഗ്രാം മറികടക്കുന്നുണ്ട്. ഉദാഹരണത്തിന് വാട്സ്ആപ്പിൽ അയക്കാവുന്ന ഒരു ഫയലിന്റെ ഏറ്റവും കൂടിയ സൈസ് 16 എം.ബിയാണെങ്കിൽ 1 ജി.ബി യോളം സൈസുള്ള ഫയലുകൾ ടെലിഗ്രാമിലൂടെ അയക്കാം. വാട്സ്ആപ്പിനെ പോലെ ടെലിഗ്രാമിലൂടെയും ഓഡിയോ വീഡിയോ കാളുകൾ ചെയ്യാൻ കഴിയും.

2. സിഗ്‌നൽ

വാട്സ്ആപ്പ് നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നുവോ?  ഈ ആപ്പുകൾ പരീക്ഷിച്ചു നോക്കൂ..

ആൻഡ്രോയിഡ് ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ മറ്റൊരു ചാറ്റിങ് ആപ്പാണ് സിഗ്നൽ. ഉപയോക്താക്കളുടെ വിവരങ്ങൾ തീരെ സമാഹരിക്കാത്ത ആപ്പാണ് സിഗ്നൽ. End-to-end encryption നിൽ സിഗ്നൽ പ്രോട്ടോകോൾ ആണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. അക്കൗണ്ട് നിർമിക്കാൻ മൊബൈൽ നമ്പർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതും നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നില്ല. ഗ്രൂപ്പുകളും,പേഴ്സണൽ മെസ്സേജിങ്ങും , മാഞ്ഞു പോകുന്ന സന്ദേശങ്ങളും, ഓഡിയോ-വീഡിയോ കാളുകളും സിഗ്നലിലും ലഭ്യമാണ്. യൂറോപ്യൻ കമ്മീഷൻ ഏറ്റവും അനുയോജ്യമായ ആശയ വിനിമയ മാർഗമായി തെരഞ്ഞെടുത്തതും സിഗ്നലിനെയാണ്

3. സ്കൈപ്പ്

വാട്സ്ആപ്പ് നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നുവോ?  ഈ ആപ്പുകൾ പരീക്ഷിച്ചു നോക്കൂ..

ബിസിനസ് ആശയവിനിമയങ്ങൾക്ക് ഇന്നും ഉപയോഗത്തിലുള്ള ഏറ്റവും പഴയ ആപ്പാണ് സ്കൈപ്പ്. എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും സൗജന്യമായി സ്കൈപ്പ് ലഭ്യമാണ്. ഏറ്റവും വ്യക്തമായ ഓഡിയോ-വീഡിയോ കാളുകൾ ഇതിന്റെ സവിശേഷതയാണ്. മറ്റു ആപ്പുകളെ പോലെ വലിയ സൈസ് ഉള്ള ഫയലുകൾ സ്കൈപ്പിലൂടെ അയക്കാൻ കഴിയും.

4. വൈബർ

വാട്സ്ആപ്പ് നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നുവോ?  ഈ ആപ്പുകൾ പരീക്ഷിച്ചു നോക്കൂ..

End-to-end encryption നുള്ള മറ്റൊരു ജനപ്രിയ മെസ്സേജിങ് ആപ്പാണ് വൈബർ. മറ്റു ആപ്പുകളെ പോലെ തന്നെ മീഡിയ, സന്ദേശങ്ങൾ കൈമാറാനും കാളുകൾ ചെയ്യാനും ഇതിലൂടെ കഴിയും. മറ്റു ആപ്പുകളിൽ നിന്നും ഭിന്നമായി ഒരേ സമയം പല ഉപകരണങ്ങളിൽ വൈബർ ഉപയോഗിക്കാം. വൈബറിലൂടെ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ ഓഡിയോ-വീഡിയോ കാളുകൾ ചെയ്യാനും കഴിയും.