പ്രതിസന്ധി മറികടക്കാന്‍ ഇടക്കാല വായ്പയെടുത്തു എന്നാണ് ക്ലബിന്റെ വിശദീകരണം.ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്ത് സമ്പത്തിന്റെ മറുവാക്കായിരുന്ന ആഴ്‌സണല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ ഗണ്ണേഴ്‌സ് ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് 160 ദശലക്ഷം ഡോളറിന്റെ വായ്പയെടുത്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിസന്ധി മറികടക്കാന്‍ ഇടക്കാല വായ്പയെടുത്തു എന്നാണ് ക്ലബിന്റെ വിശദീകരണം. മഹാമാരിക്കാലത്തെ വരുമാന നഷ്ടം പരിഹരിക്കാന്‍ വായ്പ കൊണ്ടാകുമെന്നും ക്ലബ് പ്രസ്താവനയില്‍ വ്യക്തമാക്കി. 2021 മെയിലാണ് വായ്പ തിരിച്ചടച്ചു തുടങ്ങേണ്ടത്.
നേരത്തെ പ്രതിസന്ധി മൂലം ക്ലബ് 51 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മെസൂദ് ഓസില്‍ അടക്കമുള്ള നിരവധി കളിക്കാരുടെ ശമ്പളം കുറയ്ക്കാനും ക്ലബ് നടപടികള്‍ ആരംഭിച്ചിരുന്നു. ആഴ്ചയില്‍ 350,000 പൗണ്ട് ശമ്പളം പറ്റുന്ന ഓസില്‍ വേതനം കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. അടുത്ത സീസണില്‍ ഓസിലിനെ ക്ലബ് റിലീസ് ചെയ്യാന്‍ ആലോചിക്കുന്നുണ്ട്.