പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില് ഇന്ന് 176 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
201 പേര്ക്ക് രോഗമുക്തി
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4066 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, കാസർഗോഡ് ജില്ലയിലും, രണ്ടുപേർ കോട്ടയം, മൂന്ന് പേര് വീതം ആലപ്പുഴ, വയനാട് ജില്ലകളിലും, 18 പേര് കോഴിക്കോട്, 40 പേര് തൃശ്ശൂര്, 38 പേര് എറണാകുളം, 110 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
  
കോവിഡ് 19: ജില്ലയില് 4066 പേര് ചികിത്സയില്
കോവിഡ് 19 ബാധിതരായി ജില്ലയില് നിലവില് 4066 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ജനുവരി 11) ജില്ലയില് 176 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 51 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 120789 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 118904 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 421 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 388 സാമ്പിളുകൾ അയച്ചു. 50513 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 45601 പേർ രോഗമുക്തി നേടി.
ഇതുവരെ 250662 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 769 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 9208 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.