സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടു; ശ്രീകാര്യത്ത് ഡ്രൈവര്‍ ഓട്ടോറിക്ഷയ്ക്ക് അകത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി

തിരുവനന്തപുരം ശ്രീകാര്യത്ത് സ്വകാര്യ സ്‌കൂള്‍ ഡ്രൈവര്‍ ജീവനൊടുക്കി. ഇടവക്കോട് സ്വദേശി ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്. ഓട്ടോറിക്ഷയ്ക്ക് അകത്ത് കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.

സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ സമയത്ത് 86 ജീവനക്കാരെ മാനേജ്‌മെന്റ് പിരിച്ച് വിട്ടിരുന്നു. പിരിച്ചുവിട്ട ജീവനക്കാര്‍ സ്‌കൂളിലെത്തി പ്രതിഷേധിക്കുകയാണ്.