കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ എംഡി കെ.എ. രതീഷ്, ആര്‍. ചന്ദ്രശേഖരന്‍, ജയ്‌മോന്‍ ജോസഫ് എന്നിവരാണ് പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രോസിക്യൂഷന്‍ അനുമതിയില്ലാത്തതിനാല്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ തീര്‍പ്പ് വന്നശേഷം ഇതില്‍ തീരുമാനമെടുക്കും. തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചന കേസുമാണ്. തെളിവുകള്‍ നിരത്തിയിട്ടും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. പ്രോസിക്യൂഷന്‍ സംബന്ധിച്ച കേസ് നിലവില്‍ ഹൈക്കോടതിയിലാണ്. ഇതില്‍ വിധി വന്നശേഷമാകും ഈ വകുപ്പ് ചേര്‍ക്കുന്നതിനെക്കുറിച്ച് സിബിഐ തീരുമാനിക്കുക.