നിയമസഭയിലേക്കെത്താന്‍ മുല്ലപ്പള്ളിക്ക് വഴിയൊരുങ്ങുന്നു

മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ഹൈക്കാമിന്‍റിന് എതിര്‍പ്പില്ല. കൊയിലാണ്ടിയോ കല്‍പ്പറ്റയിലോ മത്സരിക്കാനാണ് സാധ്യത.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയേറി. മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ഹൈക്കാമിന്‍റിന് എതിര്‍പ്പില്ല. കൊയിലാണ്ടിയോ കല്‍പ്പറ്റയിലോ മത്സരിക്കാനാണ് സാധ്യത. ജയസാധ്യതയുള്ള നേതാക്കള്‍ മത്സരിക്കണമെന്നാണ് ഹൈക്കമാന്‍റ് നിലപാട്.