അയിഷാ പോറ്റി എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ അയിഷാ പോറ്റി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
അയിഷാ പോറ്റിയുടെ ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രത്യേകിച്ച് ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അയിഷാ പോറ്റി പറഞ്ഞു.