പാലക്കാട് ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
252 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 7) 159 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 83 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 70 പേര്, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 6 പേര് എന്നിവര്‍ ഉള്‍പ്പെടും. 252 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 24 പേർ
ചാലിശ്ശേരി, കിഴക്കഞ്ചേരി സ്വദേശികൾ – 8 പേർ വീതം
വാണിയംകുളം ഒറ്റപ്പാലം സ്വദേശികൾ -7 പേർ വീതം
തരൂർ, കുലുക്കല്ലൂർ സ്വദേശികൾ – 6 പേർ വീതം
മുതുതല, പട്ടാമ്പി, മണ്ണാർക്കാട്, അമ്പലപ്പാറ, ലക്കിടി-പേരൂർ സ്വദേശികൾ – 5 പേർ വീതം
അഗളി, കണ്ണാടി സ്വദേശികൾ – 4 പേർ വീതം
പറളി, ചെർപ്പുളശ്ശേരി, വടക്കഞ്ചേരി, കുമരംപുത്തൂർ, കടമ്പഴിപ്പുറം സ്വദേശികൾ – 3 പേർ വീതം
കരിമ്പ, കൊപ്പം, ചിറ്റൂർ തത്തമംഗലം നഗരസഭ, മണ്ണൂർ, കോട്ടോപ്പാടം, വണ്ടാഴി, പുതുശ്ശേരി, കാഞ്ഞിരപ്പുഴ, തിരുവേഗപ്പുറ, നെന്മാറ, മങ്കര, അലനല്ലൂർ, വിളയൂർ, മരുതറോഡ് സ്വദേശികൾ – 2 പേർ വീതം
ഓങ്ങല്ലൂർ, കരിമ്പുഴ, തച്ചനാട്ടുകര, ആലത്തൂർ, അനങ്ങനടി, കുത്തനൂർ, കപ്പൂർ, കൊടുമ്പ്, വെള്ളിനേഴി, മലമ്പുഴ, വല്ലപ്പുഴ, പെരുവമ്പ്, ആനക്കര, കൊടുവായൂർ, ഷോർണൂർ, മാത്തൂർ, അയിലൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2832 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലയിലും, രണ്ടുപേർ ഇടുക്കി, 4 പേർ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 9 പേര് കോഴിക്കോട്, 27 പേർ തൃശ്ശൂര്‍, 51 പേർ എറണാകുളം ജില്ലകളിലും, 91 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്.