സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് എന്‍ഐഎ നീക്കങ്ങള്‍ വ്യക്തമാക്കിയത്.
കേസ് പൂര്‍ണമായും വഴിമുട്ടി നില്‍ക്കെയാണ് പുതിയ നീക്കവുമായി എന്‍ഐഎ എത്തുന്നത്. യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനാണ് അനുമതി തേടിയത്. ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികള്‍ക്കെതിരെ യുഎഇയില്‍ അന്വേഷണം വേണമെന്നും ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.