പാലക്കാട് ജില്ലയില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പികെഎസ് ( പട്ടികജാതി ക്ഷേമ സമിതി). പാര്‍ട്ടിയുടെ പോഷക സംഘടനയാണ് പികെഎസ്. സംഘടനയുടെ എതിര്‍പ്പ് സിപിഐഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പാലക്കാട് ജില്ലയിലെ പികെഎസ് നേതാക്കളെ തഴഞ്ഞതിലും അതൃപ്തിയുണ്ട്.
ഡോ. ജമീലയുടെ പേര് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ജില്ലാ സെക്രട്ടേറിയറ്റ് തുടങ്ങുന്നതിന് മുന്‍പാണ് ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ജില്ലയിലെ തന്നെ ശക്തരായ സ്ഥാനാര്‍ത്ഥികളുണ്ടായിരിക്കെ സംഘടന പരിചയമില്ലാത്ത ജമീല ബാലനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടുത്ത പ്രതിഷേധമുണ്ട്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും.