പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് പി. കെ സിൻഹ രാജിവച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ സിൻഹ രാജിവച്ചു. ഇന്നലെയാണ് സിൻഹ രാജിവച്ചത്. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല.

മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ പി.കെ സിൻഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. ഒന്നാം മോദി സർക്കാരിൽ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു സിൻഹ. 2019ൽ വിരമിച്ച സിൻഹയെ പ്രത്യേക പോസ്റ്റ് നൽകിയാണ് നിയമിച്ചത്. മോദിയുടെ കാലാവധി തീരുന്നതുവരെയായിരുന്നു ചുമതല നൽകിയത്.