തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. കടകംപള്ളി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചതാണ്. ശബരിമല പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായത് വിശ്വാസികള്‍ക്ക് പറ്റിയ തെറ്റാണെന്നും ഇത്തവണ ആ തെറ്റ് തിരുത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം വിശ്വാസികളെ പരിഗണിച്ച സര്‍ക്കാരാണിത് എന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ ശബരിമല വിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും എല്ലാവരെയും വേദനിപ്പിച്ചുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. 2018 ലെ സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ചു മാത്രമേ തീരുമാനത്തിലെത്തുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.