പ്ലാസ്റ്റിക് കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെ?

പ്രമേഹം, ഹൃദയ രോഗം , തൈറോയ്ഡ് രോഗം, വന്ധ്യത, ക്യാന്‍സര്‍ തുടങ്ങിയ പല രോഗങ്ങളുടെയും തോത് കൂടുന്നതിനു പിന്നില്‍ വിഷമയമായ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമുണ്ട്

അനാരോഗ്യകരമായ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പല തരത്തിലുള്ള അസുഖം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് എല്ലാ പഠനങ്ങളും അഭിപ്രായപ്പെടുന്നത്. പ്ലാസ്റ്റിക്കിന്‍റെ അമിതോപയോഗം പല തരത്തിലുള്ള പ്രശ്‌നങ്ങളാണുണ്ടാക്കുക. പ്രമേഹം, ഹൃദയ രോഗം , തൈറോയ്ഡ് രോഗം, വന്ധ്യത, ക്യാന്‍സര്‍ തുടങ്ങിയ പല രോഗങ്ങളുടെയും തോത് കൂടുന്നതിനു പിന്നില്‍ വിഷമയമായ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമുണ്ട്. വളരെ പതുക്കെ ഉണ്ടാകുന്നതു കൊണ്ട് നമ്മൾ പലപ്പോഴും ഇത് ശ്രദ്ധിക്കാറില്ല. ഏതൊക്കെ പ്ലാസ്റ്റിക് ഇത് നമ്മുടെ കുട്ടികളുടെ ബുദ്ധിവികാസത്തെയും വളർച്ചെയും പ്രതികൂലമായി ബാധിക്കും.

ഓരോയിനം പ്ലാസ്റ്റിക്കിലും ഏതേത് രാസഘടകങ്ങളാണ് അടങ്ങിയിട്ടുള്ളത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്കുകള്‍ക്ക് വിവിധ നമ്പറുകള്‍ ഉണ്ട്. പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ അടിഭാഗത്തായി ത്രികോണത്തിനുള്ളില്‍ നല്‍കുന്ന നമ്പറുകളാണ് പ്ലാസ്റ്റിക്കുകളുടെ വിഭാഗമേത് എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നത്. ഏത് പ്ലാസ്റ്റിക്കാണ് കൂടുതൽ അപകടം എന്ന് വ്യക്തമായി മനസിലാക്കിയിരിക്കുക.. ഓർക്കുക വളർന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി നമ്മുടെ കയ്യിലാണ്.