സോളാർ തട്ടിപ്പ് കേസിൽ സരിത. എസ്. നായർ അറസ്റ്റിൽ. സോളാർ പാനൽ സ്ഥാപിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്.
കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത്. നിരന്തരം വാറന്റ് പുറപ്പെടുവിച്ചെങ്കിലും സരിത ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് കസബ പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. കോടതിയിൽ ഹാജരാക്കാനായി സരിതയെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയി.