ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ചെന്നൈയില്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
‘തേന്‍മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. മിന്നാരം, ചന്ദ്രലേഖ എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ചായാഗ്രാഹകനായിരുന്നു. തമിഴിലെ 7 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആണ്. അയന്‍, കോ, മാട്രാന്‍, കവന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആയിരുന്നു.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചു. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ശിവജിയുടെ ക്യാമറാമാന്‍ ആയിരുന്നു.
‘തിരുടാ തിരുടാ’ എന്ന മണിരത്‌നം ചിത്രത്തിലെ ഗാന ചിത്രീകരണം ലോകശ്രദ്ധയാകര്‍ഷിച്ചു. ഹിന്ദി ചിത്രങ്ങളായ ജോഷ്, കാക്കി, നായക് എന്നിവയുടെ ക്യാമറാമാന്‍ ആണ്.