ഗേറ്റിനുള്ളില്‍ തല കുടുങ്ങിയ തെരുവ് നായയെ അഗ്നിശമന സേന രക്ഷപെടുത്തി

കായംകുളം, ഗേറ്റിനുള്ളില്‍ തല കുടുങ്ങിയ തെരുവ് നായയെ അഗ്നിശമന സേന രക്ഷപെടുത്തി. കായംകുളം കരിയടുത്ത് ഫിലിപ്പിന്റെ വീട്ടിലെ ഗേറ്റിൽ ആണ് നായയുടെ തല കുടുങ്ങിയത്. ശനിയാഴ്ച രാത്രിയിൽ ഗേറ്റിൽ കുടുങ്ങിയ നായയെ വീട്ടുകാർ കാണുന്നത് രാവിലെ ഏഴു മണിയോടൊണ്.

വീട്ടുകാർ നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട്  വീട്ടുകാര്‍ അഗ്നശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.  മണിക്കൂറുകളോളം ഗേറ്റില്‍ കുടുങ്ങി കിടന്ന നായയെ അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി ഗേറ്റിന്റെ കമ്പികൾ മുറിച്ച് മാറ്റി  രക്ഷപെടുത്തുകയായിരുന്നു.