സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി പൊലീസ്

ഫാനില്‍ നിന്നും തന്നെയാണ് തീപിടുത്തമുണ്ടായതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്.

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ അസ്വാഭാവികതയിയില്ലെന്ന് അന്വേഷണ സംഘം. ഫാനില്‍ നിന്നും തന്നെയാണ് തീപിടുത്തമുണ്ടായതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്. അവിടെയുണ്ടായിരുന്ന ഫാനിന്‍റെ പിന്‍ഭാഗത്തെ റൂട്ടര്‍ ഉരുകിയാണ് തീപിടുത്തമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്

എന്നാല്‍ തീ പിടുത്തത്തില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ടിന് സാധ്യതയുമില്ലെന്നാണ് ഫോറന്‍സിക് സംഘത്തിന്‍റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്.