കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്ക് പറഞ്ഞ ദിവസത്തിന് മുമ്പേ ശമ്പളം നല്‍കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പണിമുടക്കിലേക്ക് പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് മന്ത്രി ആന്റണി രാജു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന പ്രതീക്ഷയുണ്ട്. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമരത്തിലേക്ക് പോകാത്ത രീതിയിൽ പ്രശ്നം പരിഹരിക്കും.

പണിമുടക്ക് പറഞ്ഞിരിക്കുന്ന ദിവസത്തിനു മുമ്പേ ശമ്പളം നൽകും. ഈ മാസത്തെ ശമ്പളം കൊടുക്കാനുണ്ട്. ധനകാര്യവകുപ്പിന്റെ പണം ലഭിക്കുന്ന മുറയ്ക്ക് ശമ്പളം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 30 കോടി അനുവദിച്ചിട്ടുണ്ട്. അത് തികയില്ല. 70 കോടി കൂടി നൽകണം എന്ന് ആവശ്യപ്പെട്ട് ധനകാര്യവകുപ്പിന് കത്ത് നൽകി. അത് സർക്കാർ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.