ഇളയ ദളപതി വിജയ് ഫാൻസ് പെരുന്തൽമണ്ണ ഏരിയ കമ്മിറ്റി പുതു തലമുറക്കു പ്രചോദനമേകി രക്തദാനത്തിൽ കണ്ണികളായി
പെരിന്തൽമണ്ണ : ആതുരനഗരിയായ പെരുന്തൽമണ്ണയിലെ രക്തദൗർലഭ്യം പരിഹരിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരളയുമായി വിജയ് ഫാൻസ് പെരുന്തൽമണ്ണ ഏരിയ കമ്മിറ്റി സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ് യുവ ഹൃദയങ്ങൾക്ക് വേറിട്ട മാതൃകയായി .
മലപ്പുറം ബ്ലഡ് ഡോണേഴ്സ് കേരള പെരുന്തൽമണ്ണ താലൂക്ക് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കിംസ് അൽഷിഫ , MES മെഡിക്കൽ കോളേജ് തുടങ്ങിയ ബ്ലഡ് ബാങ്കുകളിൽ 25 ഓളം വിജയ് ഫാൻസ് പ്രതിനിധികൾ എത്തിയാണ് സന്നദ്ധ രക്തദാനം ചെയ്തത് . ഇനിയും രോഗികളുടെ രക്താവശ്യങ്ങൾക്ക് കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷകൾ നല്കിയാണ് വിജയ് ഫാൻസ് അംഗങ്ങൾ യാത്രയായത്.
ഈ കോവിഡ് – 19 മഹാമാരിയുടെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഇവരുടെ രക്തദാനം യുവജനതക്ക് ഒരു മാതൃക തന്നെയാണെന്ന് ബി ഡി കെ പെരുന്തൽമണ്ണ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ക്യാമ്പിന് ബിഡികെ കോർഡിനേറ്റർമ്മാരായ സുഹൈൽ,സഫ്‌വാൻ, ഷഫീഖ്,വിശ്വൻ,ഷഹല,നീതു,അനുരാഗ്,ബിപിൻ,ഗിരീഷ്,കൃഷ്ണപ്രഭ, ആബിദ് അലി, ദീപ എന്നിവരും വിജയ് ഫാൻസ് ഭാരവാഹികളായ അഫ്സൽ, രമേശ്, അമീർ, വിപിൻ, മുസാഫിർ സമദ്, ബഷീർ നേതൃത്ത്വം നല്കി