നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരണപ്പെട്ടു

കപ്പൂരിനു സമീപം കൂനംമുച്ചി നടുവട്ടം റോഡിൽ കൊള്ളനൂർ യാറത്തിനടുത്താണ് അപകടം. നാഗലശ്ശേരി വടക്കേ കോതച്ചിറ മലയൻചാത്ത് കളരിക്കൽ വീട്ടിൽ ശിവശങ്കരന്റെ മകൻ ബാലചന്ദ്രൻ (35) ആണ് മരണപ്പെട്ടത്.

റോഡരികിൽ പാർക്കിങ്ങ് ലൈറ്റില്ലാതെ നിർത്തിയിട്ട പിക്കപ്പ് വാനിൽ എടപ്പാളിലേക്ക് പോകുന്ന ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പറയപ്പെടുന്നു. കാലത്ത് അഞ്ചര മണിക്കാണ് സംഭവം നടന്നത്. എടപ്പാളിലെ ടയർ കടയിലെ ജീവനക്കാരനാണ് ബാലചന്ദ്രൻ.