ചെർപ്പുളശ്ശേരി കുറ്റിക്കോട് ഇരു ചക്ര വാഹന വർക്ക് ഷോപ്പിൽനിന്ന് 24 ന് രാത്രി വാഹനം മോഷ്ടിച്ച പ്രതിയെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കൊടിയൂറ ഒടുക്കന്റവിട വീട്ടിൽ മുഹമ്മദ് സുഹൈൽ (21) ആണ് പിടിയിലായത് . കൂട്ടുപ്രതി കുറ്റുവാടി സ്വദേശി കബീർ ഓടി രക്ഷപ്പെട്ടു. ഇയാളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ പേരിൽ തോട്ടിൽപ്പാലം, വളയം പോലീസ് സ്റ്റേഷനുകളിലായി വാഹനമോഷണം, ലഹരി വില്പനസംബന്ധമായ വേറെയും കേസുകൾ നിലനിൽക്കുന്നതായും പോലീസ് അറിയിച്ചു.പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു