സംസ്ഥാനത്ത് ഇന്ന് രോഗമുക്തിയില്‍ ആശ്വാസദിനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 90,565 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,32,994 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ:
- തിരുവനന്തപുരം -715
- കൊല്ലം -636
- പത്തനംതിട്ട -145
- ആലപ്പുഴ -722
- കോട്ടയം -1007
- ഇടുക്കി -105
- എറണാകുളം -741
- തൃശൂര്‍ -778
- പാലക്കാട് -286
- മലപ്പുറം -1106
- കോഴിക്കോട് -959
- വയനാട് -109
- കണ്ണൂര്‍ -379
- കാസര്‍ഗോഡ് -140
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,682 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2621 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.