രാത്രി ഭക്ഷണം എട്ട് മണിക്ക് മുന്‍പ് കഴിക്കണമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്.
രാത്രി ഭക്ഷണം എട്ട് മണിക്ക് മുന്‍പ് കഴിക്കണമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. രാത്രി വൈകി ഭക്ഷണ കഴിക്കുന്നത് പല രോഗങ്ങള്‍ക്കും ഇടയാക്കും. പലര്‍ക്കും ജോലിസംബന്ധമായ തിരക്കുകള്‍ കാരണം സമയത്തിന് ഭക്ഷണം കഴിക്കാന്‍ സാധിച്ചെന്നു വരില്ല. രാത്രിയില്‍ പരമാവധി കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കാതിരിക്കുക. ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അതേസമയം രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലത്.
1. ഉറങ്ങാന്‍ പോകുന്നതിന് തൊട്ട് മുമ്പ് ഒരിക്കലും പാസ്‌ത കഴിക്കരുത്. കാരണം പാസ്തയിൽ അടങ്ങിയിരിക്കുന്ന carbohydrate കൊഴുപ്പായി മാറുന്നു. ഭാരം കൂടുന്നതിന് കാരണമാകും.
2. പിസ്സ പോലുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ വളരെ പ്രയാസമാണ്. മാത്രമല്ല, പിസ്സ നെഞ്ചെരിച്ചിലിനുള്ള സാധ്യത കൂട്ടുന്നു. ഭാരം കൂടുന്നതിനും കാരണമാകുന്നു.
3. എല്ലായ്‌പ്പോഴും ഒഴിവാക്കേണ്ട ഒന്നാണ് എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ. ഇത് ശരീരത്തിൽ അനാവശ്യ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു.
4. പാല്‍ ഉല്‍പന്നങ്ങള്‍, മയോണൈസ് തുടങ്ങിയവ രാത്രി നിര്‍ബന്ധമായും ഒഴിവാക്കണ്ടേതാണ്. കൊഴുപ്പ് കൂടിയ വിഭവമായതിനാല്‍ കലോറി കൂടാന്‍ കാരണമാകും.
5.രാത്രി സമയങ്ങളില്‍ തൈരും മോരും കഴിക്കുന്നതു പലതരത്തിലുള്ള ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകും.
6.ശരീരത്തിന് വളരെ ഉത്തമമായ ഒന്നാണ് ആപ്പിള്‍. എന്നാല്‍ രാത്രിസമയത്ത് അത്താഴം കഴിഞ്ഞശേഷം ആപ്പിള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.ആപ്പിളില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനിക് ആസിഡ് ആമാശയത്തിലെ അമ്ലം ഉയരാന്‍ ഇടയാക്കിയേക്കും.