നിയമസഭ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ കരുവാക്കി മയക്കുമരുന്നു കേസിലും സ്വര്‍ണക്കടത്ത് കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. അതുകൊണ്ടാണ് അന്വേഷണത്തെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറയാത്തത്.
മുഖ്യമന്ത്രിയാണ് കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചത്. ഇ.ഡി റെയ്ഡ് നടത്തിയപ്പോള്‍ ഉള്ള പൊലീസ് ഇടപെടല്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ അഴിമതി മൂടിവെയ്ക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെ പോലും കരുവാക്കുന്നത് അംഗീകരിക്കാനാവില്ല. ഇല്ലാത്ത അധികാരമാണ് സ്പീക്കറും പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് സമിതിയും പ്രയോഗിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.