സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. തെരഞ്ഞെടുപ്പ് നടത്തേണ്ടത് സംബന്ധിച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിരുന്നു. ചര്‍ച്ചക്ക് പിന്നാലെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ ആകില്ലെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ വിവിധ ഘട്ടങ്ങളായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബര്‍ ആദ്യവാരം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താനുള്ള തയാറെടുപ്പിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍.