പിഎസ്എൽവി 49 വിക്ഷേപണം വിജകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടാണ് പി.എസ്.എൽ.വി. സി 49 പറന്നുയർന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്.
കനത്ത മഴയും ഇടിയും മൂലം 3 മണിക്ക് നടത്താനിരുന്ന വിക്ഷേപണം പത്ത് മിനിറ്റ് താമസിച്ചാണ് നടത്തിയത്. ഇടയ്ക്ക് അഞ്ച് മിനിറ്റ് കൗൺഡൗൺ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു.
റിസാറ്റ് 2 ബിആർ2 എന്ന പേരിൽ അറിയപ്പെടുന്ന ഉപഗ്രഹം കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിപി.എസ്.എൽ.വിയുടെ 51-ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്.