ഡൽഹിയിൽ നാലിൽ ഒരാൾക്ക് കോവിഡ് ബാധിച്ചെന്നും എല്ലാ വീടുകളിലും രോഗബാധ ഉണ്ടായെന്നും ഡൽഹി ഹൈക്കോടതി.
ഡൽഹിയിൽ കോവിഡ് മൂന്നാംഘട്ട വ്യാപനം തുടങ്ങി. പുതിയതായി 8500ലധികം പേർക്ക് കോവിഡ് ബാധിച്ചു. കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട മരുന്ന് പരീക്ഷണം പൂർത്തിയായതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഡൽഹിയിൽ നാലിൽ ഒരാൾക്ക് കോവിഡ് ബാധിച്ചെന്നും എല്ലാ വീടുകളിലും രോഗബാധ ഉണ്ടായെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. 4ആം ഘട്ട സെറോ സർവെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. സർവെയുടെ ഭാഗമായ 25% പേരിൽ ആന്റിബോഡി കണ്ടെത്തി. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴും ഡൽഹി സർക്കാർ എന്തുകൊണ്ടാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നത് എന്നും കോടതി ചോദിച്ചു.കോവിഡ് വാക്സിന്‍റെ മൂന്നാമത് മരുന്നു പരീക്ഷണം പൂർത്തിയായതായി സിറം ഇൻസ്റ്റിട്യൂട്ടും ഐ.സി.എം.ആറും അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 550 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ മരണം 1,28,121. മരണ നിരക്ക് 1.48% ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായത് 52718 പേർ. 24 മണിക്കൂറിനിടെ പുതിയ കേസുകൾ 47905. ആകെ കേസുകൾ 87 ലക്ഷത്തിലേക്ക് കടക്കുകയാണ്.