കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും. തുടര്‍ നടപടികളും സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. എന്നാല്‍ കര്‍ഷകര്‍ക്ക് ഇതുവരെയും സര്‍ക്കാരില്‍ നിന്ന് ഓദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. യോഗത്തിനായി കര്‍ഷകര്‍ക്ക് ഇന്ന് ക്ഷണം ലഭിക്കുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം അറിയിച്ചു.
നാളെ കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയില്‍ വെച്ചാണ് യോഗം ചേരുക.കര്‍ഷക നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് പഞ്ചാബില്‍ ഇപ്പോഴും തുടരുന്നത്.