കാഴ്ച കുറയുന്നോ; കണ്ണട ധരിക്കാന്‍ ഇഷ്ടമല്ലേ: പരിഹാരമുണ്ട് ആയുര്‍വേദത്തില്‍

കാഴ്ചശക്തി സ്വാഭാവിക രീതിയിൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്ന് ഉണ്ട്. അതാണ് ആയുർവേദം.

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതവും പ്രകൃതിദത്തവുമായ മാർഗ്ഗമാണ് ആയുർവേദം. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് ആയുർവേദത്തിൽ പറയുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

മോശം കാഴ്ചശക്തി എന്നത് നമ്മുടെ ലോകത്ത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇത് രണ്ട് തരത്തിലാണ്. ഷോർട്ട് സൈറ്റ് അല്ലെങ്കിൽ ലോംഗ് സൈറ്റ്. കാഴ്ചശക്തി മോശമാകുമ്പോൾ ആ പ്രശ്നത്തെ നേരിടുന്നതിനായി കൂടുതൽ ആളുകളും കണ്ണടകളും കോൺടാക്ട് ലെൻസുകളും ധരിക്കാൻ തുടങ്ങി. ആളുകളിൽ ഭൂരിഭാഗവും കണ്ണട ധരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. എന്നിരുന്നാലും, അവർക്ക് അത് ചെയ്തേ പറ്റൂ. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു മാർഗ്ഗം കണ്ണിൽ ഒഴിക്കുവാനുള്ള തുള്ളി മരുന്നുകൾ ഉപയോഗിക്കുകയോ, മരുന്നുകൾ കഴിക്കുകയോ ചെയ്യുക എന്നതാണ്. കാഴ്ചശക്തി സ്വാഭാവിക രീതിയിൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്ന് ഉണ്ട്. അതാണ് ആയുർവേദം. ആയുർവേദത്തിൽ കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയെ ദൃഷ്ടി ദോഷം എന്ന് വിളിക്കുന്നു. ഇത് നാഡീവ്യൂഹത്തിന്‍റെ ബലഹീനത ഫലമാണെന്ന് വിശ്വസിക്കപ്പെടുന്നു.

കണ്ണിന്‍റെ സുരക്ഷയ്ക്കായി എന്തൊക്കെ ചെയ്യാം എന്ന് നോക്കാം:

1. നേത്ര വ്യായാമങ്ങൾ പരിശീലിക്കുക

ചില നേത്ര വ്യായാമങ്ങൾ കണ്ണുകളെ കൂടുതൽ വഴക്കമുള്ളതാക്കാൻ സഹായിക്കുന്നു. ഇവ കണ്ണുകളിലേക്ക് ഉള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും കാഴ്ചശക്തി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കണ്ണിലെ ബുദ്ധിമുട്ട് വളരെയധികം കുറയ്ക്കുകയും ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനായി, കുറച്ച് സെക്കൻഡ് വീതം ഘടികാരദിശയിലും എതിർ ഘടികാരദിശയിലും കണ്ണുകൾ കറക്കുക. ദിവസവും രണ്ടുതവണ ഇത് പരിശീലിക്കുക.

2. നെല്ലിക്ക

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ ആയുർവേദ പ്രതിവിധി ആണ് നെല്ലിക്ക. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തും.രാവിലെയും വൈകുന്നേരവും ഈ ജ്യൂസ് തേൻ ചേർത്തു കുടിക്കാവുന്നതാണ്.

3. ആരോഗ്യകരമായ ഭക്ഷണക്രമം

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുള്ള ആയുർവേദ പരിഹാരമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു ആരോഗ്യകരമായ വഴിയാണ് ഇലക്കറികൾ.

ത്രിഫലാ ചൂർണം, ത്രീഫലാ നെയ്യ് മുതലായവ രോഗാവസ്ഥ അനുസരിച്ച് ഫലം കണ്ടുവരുന്നുണ്ട്. ഇളനീർ കുഴമ്പ് കൊണ്ട് കണ്ണെഴുതുന്നതും ഉത്തമമാണ്.

.