ബെൽജിയത്തിനായി യൂറി ടെയ്‍ല്മാൻസ് , ഡ്രൈസ് മെർട്ടെൻസ് എന്നിവർ ലക്ഷ്യം കണ്ടു.
യുവേഫ നാഷൻസ് ലീഗിൽ ബെൽജിയം, നെതർലാന്‍റ്, ഇറ്റലി, തുർക്കി ടീമുകൾക്ക് ജയം. ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെൽജിയം തോൽപ്പിച്ചത്. ബെൽജിയത്തിനായി യൂറി ടെയ്‍ല്മാൻസ് , ഡ്രൈസ് മെർട്ടെൻസ് എന്നിവർ ലക്ഷ്യം കണ്ടു,
ബോസ്നിയയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നെതർലാന്‍റ് പരാജയപ്പെടുത്തിയത്. നെതർലാന്‍റിനായി ജ്യോർജിന്യോ വിജ്നാൽഡം ഇരട്ടഗോൾ നേടി. ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളിന് പോളണ്ടിനെ തോൽപ്പിച്ചു. ജയത്തോടെ ഗ്രൂപ്പ് എയിൽ ഇറ്റലി ഒന്നാമതെത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തുർക്കി റഷ്യയെ പരാജയപ്പെടുത്തി.
ഡെന്മാർക്ക് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐസ്‍ലാന്‍ഡിനെയും ചെക്ക് റിപ്പബ്ലിക്ക് എതിരില്ലാത്ത ഒരു ഗോളിന് ഇസ്രായേലിനെയും പരാജയപ്പെടുത്തി ഹംഗറി- സെർബിയ മത്സരം സമനിലയിൽ കലാശിച്ചു