രാജ്യത്ത് 45,209 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 90,95,807 ആയി. 501 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,33,227 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് 4,40962 പേരാണ് ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,493 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 85,21,617 ആയി. ശനിയാഴ്ച 10,75,326 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 13,17,33,134 സാമ്പിളുകളാണ് പരിശോധിച്ചത്.