സംസ്ഥാനങ്ങൾ രോഗവ്യാപനം നേരിടാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ നാല് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം സംസ്ഥാനങ്ങൾ രോഗവ്യാപനം നേരിടാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനങ്ങൾ ശക്തമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഡിസംബറിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും കോടതി നിരീക്ഷിച്ചു.
ഡൽഹിയിൽ സ്ഥിതി ഗുരുതരമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗുജറാത്തിൽ ഉത്സവ ആഘോഷങ്ങൾ അനുവദിച്ചതിനെയും ചോദ്യം ചെയ്തു.