മലപ്പുറത്ത് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കല്‍ ചെനക്കല്‍ വാര്‍ഡിലെ അസൈന്‍ സാദിഖാണ് മരിച്ചത്. 35 വയസായിരുന്നു. ചെനക്കല്‍ കൈതകളത്ത് അബൂബക്കറിന്റെ മകനാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി ബഷീര്‍ കണ്ണനാരിയുടെ ഏജന്റായിരുന്നു.
അതേസമയം പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞ് വീണു മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ബേബിയാണ് മരിച്ചത്. 68 വയസായിരുന്നു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്.
രാവിലെ 9.30 യോട് കൂടിയാണ് സംഭവം. ബേപ്പൂര്‍ എല്‍പി സ്‌കൂളിലെ അഞ്ചാം ബൂത്തിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത് തിരിച്ചുപോകുമ്പോഴാണ് മരണം.