മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ബോളിവുഡിലേക്കെത്തിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവരുടെ സംവിധാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫോറന്‍സിക്.
ഏറെ പ്രേക്ഷക പിന്തുണ നേടിയ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. വിക്രാന്ത് മസേയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ആണ് സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന നായക കഥാപാത്രം. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ബോളിവുഡിലേക്കെത്തിക്കുന്നത്. ഫോറന്‍സിക്കില്‍ മംമാതാ മോഹന്‍ദാസ് അവതരിപ്പിച്ച കഥാപാത്ര ആരാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.