ഞായറാഴ്ച മുതൽ ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
അതേസമയം, ദർശനത്തിനെത്തുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി.എന്നാൽ കോടതി വിധിപ്പകർപ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുക. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോർഡ് തീരുമാനമെടുത്തു.