ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണം; ഡിജിപി

ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ചോദ്യം ചെയ്യൽ റെക്കോഡ് ചെയ്യണമെന്ന് നിർദേശിച്ചുള്ള സർക്കുലർ പുറത്തിറക്കി. എല്ലാ അന്വേണ ഏജൻസികൾക്കും നിയമം ബാധകമെന്ന് ഡിജിപിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന കോടതി ഉത്തരവ് പാലിക്കണമെന്നാണ് സർക്കുലർ.

സ്വർണക്കടത്ത് പ്രതികളെ അടക്കം കേസുമായി ബന്ധപ്പെട്ട് ജയിലിൽ പാർപ്പിക്കുകയും പിന്നീട് വിവിധ ഏജൻസികൾ ജയിലിലെത്തി ചോദ്യം ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ജയിലിലെ ചോദ്യെ ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഉത്തരവ് ഇറക്കിയിരിക്കുന്നത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തായ സംഭവത്തിലും ജയിലിൽ സ്വപ്‌നയ്ക്ക് ഭീഷണി നേരിട്ട ആരോപണത്തിലും ജയിൽ വകുപ്പിന് നിരവധി കുറ്റപ്പെടുത്തലുകൾ നേരിടേണ്ടതായി വന്നിരുന്നു. ഈ കാര്യങ്ങൾ പരിഗണിച്ചാണ് ജയിൽ ഡിജിപി ഇങ്ങനൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.