ഇടുക്കി ചിറ്റാമ്പാറയിലെ തോട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല.
തോട്ടം ഉടമ തന്നെയാണ് വെടി വച്ചത്. ഏലക്ക മോഷ്ടിക്കാനെത്തിയ അജ്ഞാതരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സഹായി അനീഷ് പറയുന്നു. തോട്ടം ഉടമ ഒളിവിലാണ്. വണ്ടന്‍മേട് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.