ഇംഗ്ലീഷ് ലീഗ് കപ്പ്; എവര്‍ട്ടനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍

എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. രണ്ടാം പകുതിയിലാണ് യുണൈറ്റഡിനെ വിജയത്തിലെത്തിച്ച രണ്ട് ഗോളുകളും പിറന്നത്.

എവർട്ടണെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് ലീഗ് കപ്പ് സെമിയില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. രണ്ടാം പകുതിയിലാണ് യുണൈറ്റഡിനെ വിജയത്തിലെത്തിച്ച രണ്ട് ഗോളുകളും പിറന്നത്. 88ാം മിനുറ്റില്‍ എഡിസണ്‍ കവാനി, ഇഞ്ച്വറി ടൈമില്‍ ആന്റണി മാര്‍ഷ്യല്‍ എന്നിവരാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. എവർട്ടന്റെ ഗ്രൗണ്ടിൽ കവാനി മാഞ്ചസ്റ്റർ ജേഴ്സിയിൽ നേടുന്ന രണ്ടാം ഗോളായിരുന്നു അത്.

അതേസമയം ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ ജയം. സ്ട്രാസ്‌ബോര്‍ഗിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പിഎസ്ജി തോല്‍പിച്ചത്. സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ടീം ഇന്നലെ ഇറങ്ങിയത്. ഇറ്റാലിയന്‍ സീരി എ യില്‍ ഹെല്ലാസ് വെറോണയെ ഇന്റർ മിലാൻ തോൽപ്പിച്ചു. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. ലീഗില്‍ ഇന്ററിന്റെ തുടര്‍ച്ചയായ ഏഴാം ജയമാണ്.