ചെർപ്പുളശ്ശേരിയിൽ പി.രാമചന്ദ്രൻ ചെയർമാൻ.

ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാനായി മൂന്നാം വാർഡിൽ നിന്നും വിജയിച്ച സി.പി.എം. ലെ പി.രാമചന്ദ്രനെ തിരഞ്ഞെടുത്തു. 33 അംഗ കൗൺസിൽ 18 അംഗങ്ങളുടെ പിന്തുണയിലാണ് പി.രാമചന്ദ്രൻ ചെയർമാനായത്.


യു.ഡി.എഫിൽ നിന്നും ചെർമാൻ സ്ഥാനത്തേക്ക് മത്സരിച്ച കെ.എം. ഇസ്ഹാഖിന് 13 വോട്ടുകളാണ് ലഭിച്ചത്.
ബി.ജെ.പി.യുടെ 2 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല. ഏക വെൽഫെയർ പാർട്ടി അംഗം അബ്ദുൾ ഗഫൂറിൻ്റെ പിന്തുണ യു.ഡി.എഫി ന് .