പി സാജി ചെയർമാൻ പെരിന്തൽമണ്ണ നഗരസഭയുടെ ആറാമത് കൗൺസിലിൽ സിപിഎമ്മിലെ പി ഷാജി ചെയർമാനായി

പി സാജി ചെയർമാൻ പെരിന്തൽമണ്ണ നഗരസഭയുടെ ആറാമത് കൗൺസിലിൽ സിപിഎമ്മിലെ പി ഷാജി ചെയർമാനായി. 34 കൗൺസിലർമാരിൽ 20 പേർ ഷാജിക്ക് വോട്ട് ചെയ്തു. ഡിവൈഎഫ്ഐ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡണ്ട് ആണ് പി ഷാജി. 25ആം വാർഡിൽ നിന്നും വിജയിച്ച എ നസീറ വൈസ് ചെയർപേഴ്സൺ സ്ഥാനാത്ഥി.

പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് :5 കോൺഗ്രസ് അംഗങ്ങൾ വോട്ട് അസാധുവാക്കി. യുഡിഎഫ് ചെയർമാൻ സ്ഥാനാർഥി ജിതേഷിന് ലഭിച്ചത് 9 വോട്ടുകൾ. യുഡിഎഫ് വിമതനായി വിജയിച്ച പച്ചീരി ഫാറൂഖ് യുഡിഎഫ് ചെയർമാൻ സ്ഥാനാർഥി ജിതേഷിന് വോട്ട് ചെയ്തു.