COVID-19 LOCAL NEWS Palakkad

പാലക്കാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില് ഇന്ന് 249 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
379 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ഡിസംബര് 29) 249 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 91 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 153 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 2 പേർ , 3 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 379 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
  
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ – 25 പേര്
ഒറ്റപ്പാലം സ്വദേശികൾ – 19 പേർ
അമ്പലപ്പാറ സ്വദേശികൾ – 17 പേർ
അലനല്ലൂർ സ്വദേശികൾ – 13 പേർ
ലക്കിടി പേരൂർ സ്വദേശികൾ -9 പേർ
ഷൊർണൂർ, മണ്ണാർക്കാട്, വല്ലപ്പുഴ സ്വദേശികൾ -7 പേർ വീതം
മുതുതല, തരൂർ, നെല്ലായ സ്വദേശികൾ – 6 പേർ വീതം
പട്ടാമ്പി, അഗളി സ്വദേശികൾ – 5 പേർ വീതം
ചെർപ്പുളശ്ശേരി, കിഴക്കഞ്ചേരി, അകത്തേത്തറ, ആലത്തൂർ, കുമരംപുത്തൂർ, മാത്തൂർ സ്വദേശികൾ – 4 പേർ വീതം
പുതുശ്ശേരി, പട്ടിത്തറ, തെങ്കര, കോട്ടോപ്പാടം, പെരുവമ്പ്‌, ചിറ്റൂർ തത്തമംഗലം നഗരസഭ, തച്ചമ്പാറ, മങ്കര, കേരളശ്ശേരി, ഓങ്ങല്ലൂർ, മരുതറോഡ് സ്വദേശികൾ – 3 പേർ വീതം
തിരുവേഗപ്പുറ, കൊഴിഞ്ഞാമ്പാറ, പെരിങ്ങോട്ടുകുറിശ്ശി, മണ്ണൂർ, അനങ്ങനടി, വണ്ടാഴി, കൊല്ലങ്കോട്, വാണിയംകുളം, കൊടുമ്പ്, കാഞ്ഞിരപ്പുഴ, പുതുക്കോട്, നെന്മാറ, കൊടുവായൂർ, കൊപ്പം, മലമ്പുഴ, കണ്ണമ്പ്ര, കോട്ടായി, വിളയൂർ, പറളി സ്വദേശികൾ – 2 പേർ വീതം
വടക്കഞ്ചേരി, ആനക്കര, കോങ്ങാട്, പൊൽപ്പുള്ളി, തൃക്കടീരി, പുതുനഗരം, എലപ്പുള്ളി, പുതുപ്പരിയാരം, തച്ചനാട്ടുകര, പുതൂർ, കാരാകുർശ്ശി, കപ്പൂർ, തൃത്താല, പല്ലശന, വടവന്നൂർ, കരിമ്പ, എരിമയൂർ, കാവശ്ശേരി, പിരായിരി, വെള്ളിനേഴി, പരുതൂർ, മേലാർകോട് സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4659 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലും രണ്ട് പേര് ആലപ്പുഴ, 21 പേര് കോഴിക്കോട്, 62 പേര് തൃശ്ശൂര്, 30 പേര് എറണാകുളം, 109 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.