മേലാറ്റൂർ – പുലാമന്തോൾ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ അതി ദയനീയമാണ്.
വ്യാപാരികളാവട്ടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സഹിക്കുന്നത്. ഇക്കാര്യം ബഹുമാന്യനായ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം നേരിട്ട് സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകുകയുണ്ടായി.
ഇതിൽ ഏറ്റവും ഗുരുതരമായ പ്രശ്‌നം നഗരത്തിലെ മൂന്നര കിലോമീറ്ററാണ്. ആയിരക്കണക്കിന് വാഹനങ്ങൾ ദിനം പ്രതി കടന്ന് പോകുന്ന പട്ടാമ്പി റോഡ് ഡിസംബർ 31 നകം ടാറിംഗ് പ്രവർത്തനം തുടങ്ങുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഉറപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഞാൻ പത്ര സമ്മേളനം നടത്തി ഇക്കാര്യം ജനങ്ങളെ അറിയിച്ചതുമാണ്. ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പെരിന്തൽമണ്ണയിലെ ജനങ്ങളോട് ഞാൻ പറഞ്ഞ വാക്ക് പാലിച്ചേ തീരൂ.
ജനുവരി ഒന്ന് മുതൽ പട്ടാമ്പി റോഡ് ടാറിംഗ് ആരംഭിച്ചില്ലെങ്കിൽ ജനുവരി 5 മുതൽ ഞാനും റോഡിലിരുന്ന് സമരം ആരംഭിക്കും.
ടാറിംഗ് തുടങ്ങും വരെയും അനിശ്ചിത കാല സമരത്തിന് തയ്യാറാവുകയാണ്. ഈ വിവരം ബഹുമാന്യനായ മന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
റോഡ് പ്രവൃത്തികൾ അനന്തമായി നീളുന്നതിന് പൊതുജനം അനുഭവിച്ച് കൊള്ളണം എന്ന നിലപാടിനോട് യോജിക്കാനാവില്ല.