kerala

ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി: നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകും

തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും സാധ്യത. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശും. ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് അര്‍ധ രാത്രിയോടെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റാകും. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തെത്തുമെന്നാണ് പ്രവചനം. തമിഴ്നാട്ടില്‍ […]

National

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 38,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 38,772 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 443 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 94 ശതമാനത്തിലെത്തി. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 94,31,692 ആണ്. കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 1,37,139 ആണ്. നിലവില്‍ 4,46,952 പോസിറ്റീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 45,333 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ കൊവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 88,47,600 ആയി. ഇന്നലെ മാത്രം 8,76,173 സാമ്പിളുകളാണ് പരിശോധിച്ചത്. […]

kerala

കരിപ്പൂരില്‍ ഒന്നര കോടി വിലമതിപ്പുള്ള സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 1,50,00000 രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്തു. രണ്ട് വിത്യസ്ത കേസുകളിലായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2311 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി സലാമില്‍ നിന്നാണ് 1568 ഗ്രാം സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഹാന്റ് ബാഗേജില്‍ […]

National

വാക്‌സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് 100 കോടി നഷ്ടപരിഹാരം ചോദിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്. കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ പരീക്ഷണത്തിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിടുന്നെന്നാണ് ചെന്നൈ സ്വദേശിയായ 40 കാരന്‍ ആരോപിച്ചത്. നഷ്ടപരിഹാരമായി 5 കോടി രൂപയും ഇയാള്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും അഞ്ച് കോടി രൂപ നഷ്ടപപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ചെന്നൈ […]

kerala

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവിനുള്ള നടപടി ആരംഭിച്ചു

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവിനുള്ള നടപടി ദേശീയ പാത അതോറിറ്റി തുടങ്ങി. ഡിസംബര്‍ അവസാനത്തോടെയോ, അടുത്ത വര്‍ഷം ആദ്യമോ ടോള്‍ പിരിവ് ആരംഭിക്കാനാണ് സാധ്യത. ബൈപ്പാസിനൊപ്പം പൂര്‍ത്തിയായ കുരീപ്പുഴയിലെ ടോള്‍ പ്ലാസ കേന്ദ്രീകരിച്ചാകും ടോള്‍ പിരിവ്. 2019 ജനുവരിയിലാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. അന്ന് തന്നെ ടോള്‍ പ്ലാസയും സജ്ജമായിരുന്നു. പക്ഷെ ദേശീയപാത അതോറിറ്റി ടോള്‍ പിരിവ് സംബന്ധിച്ച് തീരുമാനം അന്ന് എടുത്തിരുന്നില്ല. നിര്‍മാണം തുടങ്ങിയ സമയത്ത് കേന്ദ്ര സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ […]

Business

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 240 രൂപ താഴ്ന്ന് 35760 രൂപയിലെത്തി

സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റിൽ റെക്കോർഡ് വിലയായ 42,000 രൂപയിലെത്തിയ ശേഷം കഴിഞ്ഞ നാല് മാസത്തിനിടെ 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1.3 ശതമാനം വിലയിടിഞ്ഞ് 1,766.26 ഡോളർ നിലവാരത്തിലാണ് വ്യാപരം നടക്കുന്നത്.

kerala

തൃശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം

തൃശൂർ വേലൂർ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം. അഞ്ചാം വാർഡിലെ എൻസിപി സ്ഥാനാർത്ഥി ജോൺ അറയ്ക്കലിനാണ് മർദ്ദനമേറ്റത്. കോൺഗ്രസ് പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് ആരോപണം. ഇന്ന് രാവിലെ വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ജോൺ അറയ്ക്കലിന്റെ മെഡിക്കൽ ഷോപ്പിന് മുന്നിൽ വെച്ചാണ് സംഭവം. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബാബു രാജ് ഇയാളുടെ സഹോദരൻ തെക്കേത്തല ബെന്നി എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. മരവടികൊണ്ട് അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജോൺ അറയ്ക്കൽ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. […]

kerala

ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദമാകാനും തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം വ്യാഴാഴ്ച്ചയോടെ തെക്കന്‍ തമിഴ് തീരത്തേക്ക് കടക്കും.തെക്കന്‍ തമിഴ്‌നാട്, ശ്രീലങ്ക, തിരുവനന്തപുരം തീരം വഴി അറബിക്കടലി പ്രവേശിച്ചേക്കും. അതേ സമയം ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റായാല്‍ മാലിദ്വീപ് നിര്‍ദേശിച്ച ബുറേവി എന്ന പേരില്‍ അറിയപ്പെടും. നിലവിലെ കാലാവസ്ഥ പ്രവചനം […]

National

കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു; രോഗമുക്തി നിരക്ക് കുറയുന്നതില്‍ ആശങ്ക

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു .24 മണിക്കൂറിനിടെ 43,082 പോസിറ്റീവ് കേസുകളും 492 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് രോഗമുക്തി നിരക്ക് കുറയുന്നത് വീണ്ടും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ പ്രതിദിന കേസുകള്‍ മൂന്ന് ശതമാനം കുറഞ്ഞു. 93,09,787 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,35,715 ആയി ഉയര്‍ന്നു. പ്രതിദിന രോഗമുക്തരുടെ എണ്ണം നാല്‍പതിനായിരത്തിന് താഴെയായി തുടരുകയാണ്. രോഗമുക്തി നിരക്ക് 93.65 ശതമാനമായി വീണ്ടും കുറഞ്ഞു. മഹാരാഷ്ട്രയില്‍ സ്ഥിതി മോശമാവുകയാണ്. […]

kerala

കൊല്ലത്ത് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരു മരണം

കൊല്ലം കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് കുഞ്ഞാണ് മരിച്ചത്. അതിരാവിലെ പത്രവിതരണക്കാര്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. അഞ്ച് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി കരുനാഗപ്പള്ളിയില്‍ വഴിയരികില്‍ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഡര്‍ തകര്‍ത്തു പാഞ്ഞുവരുന്ന ലോറി കണ്ട് പത്രക്കെട്ടുകള്‍ തരംതിരിക്കുകയായിരുന്നവര്‍ ഓടി രക്ഷപെട്ടു.