kerala LOCAL NEWS

ഇരട്ട വോട്ട് തടയാൻ കർശന നടപടികൾ; ചെന്നിത്തലയുടെ ഹരജി ഹൈക്കോടതി തീർപ്പാക്കി

തപാല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കാനും കോടതി നിര്‍ദേശമുണ്ട്. ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ കോടതിയുടെ തീർപ്പ്. ഇരട്ട വോട്ട് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന നിർദേശത്തോടെയാണ് ഹരജി തീർപ്പാക്കിയത്. പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും. സിസിടിവി ദൃശ്യങ്ങൾ കൃത്യമായി ശേഖരിക്കുമെന്നും ഇരട്ടവോട്ടുള്ളവരുടെ വിവരങ്ങൾ പ്രിസൈഡിങ് ഓഫീസർമാർക്ക നൽകണമെന്നും നിർദേശമുണ്ട്. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാനും കോടതി അനുവാദം നൽകിയിട്ടുണ്ട്. മാത്രമല്ല ഇരട്ട വോട്ടുകൾ ഉള്ളവർ വോട്ട് ചെയ്യാനെത്തിയാൽ […]

National

കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങള്‍; അഞ്ച് കിലോ സ്വര്‍ണമണിഞ്ഞ് വോട്ട് തേടിയൊരു സ്ഥാനാര്‍ഥി

തമിഴ്നാട്ടിലെ ഗോള്‍ഡ്മാന്‍ എന്നറിയപ്പെടുന്ന ഹരി നാടാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഹരിയുടെ പ്രചരണമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കയ്യിലും കഴുത്തിലും സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് ഹരി വോട്ടഭ്യര്‍ഥനയുമായി ജനങ്ങളിലെക്കെത്തുന്നത്. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാർഥിയാണ് ഹരി നാടാര്‍. മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വർണമണിഞ്ഞാണ് ഹരി നാടാർ പ്രചരണത്തിന് ഇറങ്ങിയത്. സഞ്ചരിക്കുന്ന സ്വർണക്കടയെന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഹരിയുടെ ചിത്രങ്ങള്‍. ഇരുകൈകളിലും വലിയ ബ്രേസ്‍ലെറ്റുകള്‍, എല്ലാ വിരലുകളിലും മോതിരം, കഴുത്തില്‍ […]

National

ഇന്ത്യക്കെതിരെ വീണ്ടും യു.എസ് റിപ്പോര്‍ട്ട്; ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു

ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടെന്ന് യു.എസ് റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, അഭിപ്രായ സ്വാതന്ത്ര്യ നിഷേധിക്കല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണം, അഴിമതി, മതസ്വാതന്ത്ര്യം നിഷേധിക്കല്‍ തുടങ്ങിയ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ചൊവ്വാഴ്ച യു.എസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചും, അനധികൃത അറസ്റ്റുകളെക്കുറിച്ചും, തടവറയിലെ പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചും, വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. സമൂഹമാധ്യമങ്ങളിലെ […]

kerala LOCAL NEWS

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി

അമരവിള ചെക് പോസ്റ്റിൽകള്ളപ്പണം പിടികൂടി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച ഇരുപത്തിരണ്ടുലക്ഷത്തി തൊണ്ണൂറാംയിരം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ബാഗിൽ പണം കടത്താൻ ശ്രമിച്ച മാഹാരാഷ്ട്ര സ്വദേശി മെഡ്ക്കരി അണ്ണാ ദാമോദരിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ നിലവിൽ പത്തനംതിട്ടയിൽ സ്ഥിരതാമസക്കാരനാണ്. ഇലക്ഷനോട് അനുബന്ധിച്ചു നടത്തിയ വാഹന പരിശോധനയിൽ സംശയം തോന്നിയതാണ് ഇയാൾ പിടിയിലാകാൻ കാരണം.

kerala Politics

കേരളത്തിലെ സിപിഐഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കുക എന്നതുതന്നെയാണ് ബിജെപി ലക്ഷ്യം: കെ. സുരേന്ദ്രന്‍

നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മത ന്യൂനപക്ഷങ്ങളുടെ വോട്ടിന് വേണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിപിഐഎമ്മിന്റെ ബംഗാള്‍, ത്രിപുര അക്കൗണ്ടുകള്‍ ബിജെപി പൂട്ടിച്ചിട്ടുണ്ട്. കേരളത്തിലെ സിപിഐഎമ്മിന്റെ അക്കൗണ്ട് ബിജെപി പൂട്ടുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ത്രിപുരയും ബംഗാളും അക്കൗണ്ട് ക്ലോസ് ചെയ്തതിന് ശേഷം കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ തന്നെയാണ് ബിജെപി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സിപിഐഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കുക എന്നതുതന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയുടെ കാലത്ത് […]

kerala

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ കേസിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.   സന്ദീപ് നായരുടെ പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് സന്ദീപ് നായരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. ഏഴ് ദിവത്തിനുള്ളില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. എറണാകുളം സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.  

kerala LOCAL NEWS

സിപിഎം നേതാക്കളുടെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ

മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം അവസാനിച്ചതോടെ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് കടന്നു. ഗൃഹസന്ദര്‍ശന പരിപാടികളില്‍ കേന്ദ്രീകരിക്കാനാണ് ഇനി സിപിഎം തീരുമാനം. കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ നീക്കങ്ങള്‍ മുതല്‍ പ്രതിപക്ഷം അരി വിതരണം മുടക്കിയത് വരെ ഉയര്‍ത്തിയാണ് ഇതുവരെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആരോപണങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിറകിലേറിയായിരുന്നു ഇടത് മുന്നണിയുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചരണം. ഓരോ ദിവസവും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്ന […]

kerala LOCAL NEWS Palakkad

പാലക്കാട് ജില്ലാ ആശുപത്രിയില്‍ യുവതി ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിൽ യുവതി ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. മരുതറോഡ് സ്വദേശിനി സുനിതയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചിട്ടും വിദഗ്ധ ചികിത്സ നല്‍കിയില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം. ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിയില്‍ പ്രതിഷേധിച്ചു.

kerala LOCAL NEWS Politics

മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായിയെന്ന് ചെന്നിത്തല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ട് ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലു ലക്ഷത്തി മുപ്പതിനാലായിരം വ്യാജ വോട്ടുകളുണ്ടെന്നും ഇത് സംബന്ധിച്ച് താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ വിശദാംശങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റിലും ഈ വിവരങ്ങൾ പ്രസിദ്ധപ്പെട്ടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി വ്യാജവോട്ട് ചേർത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് […]

kerala Politics

ലവ് ജിഹാദ് വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗുരുതര ആരോപണങ്ങൾക്ക് മറുപടിയില്ല. മത ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണോ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ചോദിച്ചു. ത്രിപുരയും ബംഗാളും പോലെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യാനാണ് ബി ജെ പി ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഇ.ഡിക്കെതിരെ കേസെടുത്ത് ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മറ്റ് വിഷയങ്ങൾ പറഞ്ഞ് ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇടത് മുന്നണി വർഗീയ […]