kerala Palakkad

യുവതിയെ പരസ്യമായി മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവം: വല്ലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തു.

പരസ്യമായി മാനഭംഗ ശ്രമം ; പ്രതി അറസ്റ്റിൽ ഈ മാസം 7 ന് വല്ലപ്പുഴയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്  സ്കൂട്ടറിൽ വന്നിരുന്ന യുവതിയെ  പരസ്യമായി മാനഭംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി വല്ലപ്പുഴ പുത്തൻ പീടിയേക്കൽ വീട്ടിൽ ഹംസ (33) യെ പട്ടാമ്പി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ ഗുണ്ടാ ലിസ്റ്റിൽ പെട്ട ഹംസ മുമ്പ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ  പീഡിപ്പിച്ചതിന് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലും കാർ തീവെച്ച് നശിപ്പിച്ചതിന് ചെർപ്പുളശ്ശേരി പോലീസ് […]

CRIME kerala Palakkad

സുബൈര്‍ വധക്കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു; സഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതികാരം തീര്‍ത്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരെ ചിറ്റൂര്‍ സബ് ജയിലലടയ്ക്കും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. രമേശിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ണുക്കാട് കോഴയാറില്‍ ചെൡയില്‍ പൂഴ്ത്തിവച്ച നിലയില്‍ സുബൈറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇന്നലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആറില്‍ പൂഴ്ത്തിവച്ച നിലയില്‍ നാല് വടിവാളുകളാണ് കണ്ടെടുത്തത്. തെളിവെടുപ്പിനിടെ നാല് വടിവാളുകളും പ്രതികള്‍ പൊലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു. […]

National

ശ്രദ്ധിച്ച് വാഹനമോടിക്കാൻ പറഞ്ഞു, പൊലീസുകാരന് ക്രൂര മർദനം.

മധ്യപ്രദേശിലെ ഇൻഡോറിൽ പൊലീസുകാരന് യുവാവിൻ്റെ ക്രൂര മർദനം. ഇൻഡോറിലെ വെങ്കിടേഷ് നഗറിൽ ഉണ്ടായ ഒരു അപകടത്തിൻ്റെ പേരിലാണ് യുവാവിൻ്റെ അതിക്രമം. കൈയിലുണ്ടായിരുന്ന ലാത്തി പിടിച്ചുവാങ്ങിയ ശേഷം പൊലീസ് കോൺസ്റ്റബിളിനെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പ്രതിയുടെയും മർദനമേറ്റ പൊലീസുകാരന്റെയും വാഹനം ചെറിയ രീതിയിൽ കൂട്ടിയിടിച്ചു. പ്രതിയോട് ശ്രദ്ധിച്ച് വാഹനമോടിക്കാൻ പറഞ്ഞതോടെ ഇയാൾ പ്രകോപിതനായി. ലാത്തികൈക്കലാക്കി യൂണിഫോമിൽ നിൽക്കുന്ന കോൺസ്റ്റബിൾ ജയ്പ്രകാശ് ജയ്‌സ്വാളിനെ മർദിച്ചു. In Indore Police constable Jai Prakash Jaiswal assaulted […]

COVID-19 kerala Latest News

കരുതൽ ഡോസ് ഇന്ന് മുതൽ

പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്‌സിനെടുത്ത് 9 മാസം തികഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. കരുതൽ ഡോസ് വിതരണം ചെയ്യാനിരിക്കെ കൊവിഡ് വാക്‌സീനുകളുടെ വില കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറച്ചു. കോവാക്‌സിൻ , കൊവിഷീൽഡ് വാക്‌സീൻ ഡോസുകൾ സ്വകാര്യ ആശുപത്രികൾക്ക് 225 രൂപയ്ക്ക് നൽകും. നേരത്തെ കോവാക്‌സിന് 1200 രൂപയും കോവിഷീൽഡിന് 600 രൂപയുമായിരുന്നു വില. […]

kerala Latest News

കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ട്; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ ഡി

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് കോടതിയെ സമീപിച്ചത്. ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ബിനീഷിനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കർണാടക ഹൈക്കോടതി പരിഗണിച്ചില്ല. സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷ് കോടിയേരി കൃത്യമായ വിശദീകരണം നൽകിയിട്ടില്ലെന്നും ഇ ഡി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. […]

kerala Malappuram Sports

‘അൽ രിഹ്ല’ എത്തി, വില 13,000 രൂപ; ലോകകപ്പ് ആവേശത്തിന് കിക്ക് ഓഫ് ആയി മലപ്പുറം

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അൽ രിഹ്ല’ മഞ്ചേരിയിലെത്തി. 620 ഖത്തർ റിയാലാണ് പന്തിന്‍റെ വില. ഏകദേശം 13,000 രൂപയാണ് നാട്ടിലെ വില. ഫിഫ സ്‌പോർട്‌സ് ഉടമ മുഹമ്മദ് സലീമാണ് ഖത്തറിൽ നിന്ന് പന്ത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലേക്ക് എത്തിച്ചത്. യാത്ര, സഞ്ചാരം എന്നാണ് അൽ രിഹ്ല എന്ന അറബി വാക്കിന്റെ ഭാഷാർഥം. സംഘാടകരുടെ അനുമതി കിട്ടിയാൽ പന്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്ന പയ്യനാട്ട് ഫുട്ബോള്‍ മൈതാനത്ത് പ്രദർശനം നടത്തുമെന്ന് സലീം പറയുന്നു. ഖത്തറിലുള്ള […]

kerala Politics

ഡ്രൈവറെ മാറ്റില്ലെന്ന നിലപാടിലുറച്ച് തൃശൂര്‍ മേയര്‍; പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കൗണ്‍സിലര്‍മാര്‍; പോര് മുറുകുന്നു

തൃശൂര്‍ മേയര്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ കൗണ്‍സിലര്‍മാരുടെ നേര്‍ക്ക് വാഹനമോടിച്ചുകയറ്റിയെന്ന ആരോപണമുയര്‍ത്തി മേയറുടെ ഡ്രൈവറെ പിരിച്ചുവിടണമെന്ന ആവശ്യവുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധത്തില്‍. എന്നാല്‍ ഡ്രൈവറെ പിരിച്ചുവിടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മേയര്‍ എം കെ വര്‍ഗീസ് പ്രഖ്യാപിച്ചതോടെ മേയറും കൗണ്‍സിലറുമാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയാണ്. കോര്‍പറേഷന്‍ കൗണ്‍സില്‍ നടക്കുമ്പോള്‍ മേയറെ തീകൊളുത്തി കൊലപ്പെടുത്താന്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് മേയര്‍ ഉയര്‍ത്തുന്നത്. ചേംബറില്‍ അതിക്രമിച്ച് കടന്ന് മേയറുടെ ഔദ്യോഗിക കാര്യങ്ങള്‍ തടസപ്പെടുത്തിയെന്നും മേയര്‍ ആരോപിക്കുന്നു. കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് […]

kerala Politics

കെ.വി തോമസ് പഴയ കെ.വി തോമസല്ല: കൊച്ചി പഴയ കൊച്ചി തന്നെ

കെവി തോമസ് പഴയ കെവി തോമസ് ആവില്ലെങ്കിലും കൊച്ചി പഴയ കൊച്ചി തന്നെയാണ്. കൊച്ചിയിൽ സിപിഐഎം പയറ്റുന്ന രാഷ്ട്രീയത്തിൽ അന്നും ഇന്നും കാതലായ മാറ്റമില്ല. ലോക്സഭയിലും നിയമസഭയിലും സ്വതന്ത്രരെ മുൻനിർത്തിയുള്ള പരീക്ഷണം എറണാകുളത്ത് സിപിഐഎം പലപ്പോഴും പയറ്റിയിട്ടുണ്ട്. കെവി തോമസ് കോൺഗ്രസ് വിടില്ലെന്നാവർത്തിക്കുമ്പോൾ സിപിഐഎമ്മിൻ്റെ മനസിൽ മറ്റൊരു സ്വതന്ത്ര പരീക്ഷണമാണ് തെളിയുന്നത്. 1984ൽ കെവി തോമസ് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ആദ്യ അങ്കം കുറിക്കുമ്പോൾ അന്ന് എതിരാളി കോൺഗ്രസിൽ നിന്ന് കോൺഗ്രസ് എസിലേക്ക് ചേക്കേറിയ എഎ കൊച്ചുണ്ണി […]

CRIME kerala Latest News

അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ചു

അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് അതിക്രമം നടന്നത്. കൈവെള്ള പൊള്ളലേറ്റ് വികൃതമായ നിലയിലാണ്. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് കർപ്പൂരം കത്തിച്ചത്. കൊല്ലം സ്വദേശിയായ മറ്റൊരു ട്രാൻസ് വുമണാണ് കർപ്പൂരം കത്തിച്ചത്. ഹോർമോൺ ചികിത്സയുടെ ഭാഗമായി ട്രാൻസ് വുമണിന് ചികിത്സ നടക്കുന്നതിനിടയിൽ മാനസികമായി ചില പ്രശ്നങ്ങളുണ്ടായി. ഈ ഘട്ടത്തിൽ ട്രാൻസ്‌വുമണിന് ബാധ കൂടിയതാണെന്ന് ആരോപിച്ചുകൊണ്ട് ചില ട്രാൻസ് വുമണുകൾ മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോവുകയും മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്തു. […]

COVID-19 National

‘മാസ്ക് നിർബന്ധമല്ല’; ചണ്ഡീഗഡിൽ നിയന്ത്രണങ്ങൾ പിൻവലിച്ചു

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി എന്നിവയ്ക്ക് പിന്നാലെ ചണ്ഡീഗഡിലും നിയന്ത്രണങ്ങൾ എടുത്തുമാറ്റി ചണ്ഡിഗഡ് ഭരണകൂടം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ളവ പൂർണമായി നീക്കി. സംസ്ഥാനത്ത് പുതിയ കേസുകൾ വൻ തോതിൽ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ഉത്തരവ് അനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തതിന് ഇനി പിഴ ചുമത്തില്ല. എന്നാൽ കൊവിഡ് ഉചിത പെരുമാറ്റത്തിൽ വീഴ്ച് ഉണ്ടാകരുതെന്നും ഭരണകൂടം നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഡിഎം ആക്ട് പ്രകാരം പുറപ്പെടുവിച്ച […]