Latest News National

‘തങ്ങളുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ?’; കോടതി ഉത്തരവിനു പിന്നാലെ അരവിന്ദ് കേജ്‌രിവാൾ

തങ്ങളുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ? എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് തേടിയതിന് ഗുജറാത്തിലെ ഒരു കോടതി കേജ്‌രിവാളിന് 25,000 രൂപ പിഴയീടാക്കിയിരിക്കുന്നു. ഇതിനു പിന്നാലെയാണ് കേജ്‌രിവാൾ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിഷയത്തിൽ പ്രതികരിച്ചത്. “രാജ്യത്തെ ജനങ്ങൾക്ക് തങ്ങളുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം എന്തെന്നറിയാൻ അവകാശമില്ലേ? തൻ്റെ ബിരുദ സർട്ടിഫിക്കറ്റ് കോടതിയിൽ കാണിക്കുന്നതിനെ അദ്ദേഹം ശക്തിയുക്തം എതിർത്തു. എന്തുകൊണ്ട്? ബിരുദം അറിയാൻ ആവശ്യപ്പെടുന്നവർക്ക് പിഴയീടാക്കുമോ? എന്താണ് ഇവിടെ സംഭവിക്കുന്നത്? […]

kerala Latest News

നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരുന്നു. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. നാളെ മുതല്‍ കര്‍ശനമായ പരിശോധന തുടരുന്നതാണ്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് […]

Latest News National

രോഗികള്‍ക്ക് ആശ്വാസം, മരുന്ന് വില കുറയും; അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നികുതി ഇളവുമായി കേന്ദ്രം

അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 51 മരുന്നുകളുടെ ഇറക്കുമതി തിരുവയാണ് പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. സ്‌പൈനല്‍ മസ്‌ക്യൂലര്‍ അട്രോഫി അഥവ എസ്.എം.എ രോഗബാധിതരായ കുട്ടികളുടെ ചികിത്സക്ക് ഉള്ള മരുന്നിന് നേരത്തെ പ്രഖ്യാപിച്ച ഇളവ് തുടരും. എസ്.എം.എ ചികിത്സക്ക് ഉപയോഗിക്കുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ പതിനെട്ട് കോടി രൂപയാണ് വില. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് ആറ് കോടിയോളം രൂപയോളമായിരുന്നു ഇറക്കുമതി കസ്റ്റംസ് തീരുവ. വിവിധ കോണുകളില്‍ […]

kerala Latest News

അട്ടപ്പാടി മധുവധകേസ്: അന്തിമ വിധി ഏപ്രിൽ നാലിന്

കേരള മനസാക്ഷിയെ ഞെട്ടിച്ച മധുവധ കേസിൽ അന്തിമ വിധി ഏപ്രിൽ നാലിന്. കേസ് പരിഗണിച്ച ഉടൻ തന്നെ ഈ കേസിലെ വിധി ഏപ്രിൽ നാലിന് ഉണ്ടാകും എന്ന് മണ്ണാർക്കാട് എസ് – എസ്‌സി കോടതി വ്യക്തമാക്കി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസായതിനാൽ തന്നെ ആകാംക്ഷയോടെയാണ് ഈ കേസിന്റെ വികാസങ്ങളെ മലയാളികൾ നോക്കികാണുന്നത്. അതിനാൽ, വളരെ ഗൗരവ സ്വഭാവുള്ള വിധിയായിരിക്കും മധു വധ കേസിൽ കോടതിയിൽ നിന്നുണ്ടാകുക എന്ന് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നു. ആദ്യ ഘട്ടത്തിൽ പ്രതികൾക്ക് കേസിൽ […]

kerala Latest News

ഗള്‍ഫിലേക്കുള്ള യാത്രാനിരക്ക് താങ്ങാനാകുന്നില്ല; വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ അടിയന്തര ഇടപെടല്‍ തേടി മുഖ്യമന്ത്രി

അമിതമായ യാത്രാ നിരക്ക് ചുമത്തുന്ന വിമാനക്കമ്പനികളുടെ നടപടിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. ഉത്സവകാലത്ത് ഉയര്‍ന്ന യാത്രാനിരക്കാണ് കമ്പനികള്‍ ഈടാക്കുന്നത്. ഗള്‍ഫിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് ഇത് താങ്ങാനാകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ചൂണ്ടിക്കാട്ടി തിരക്കേറിയ അവസരങ്ങളില്‍ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നാണ് കത്തിലെ ആവശ്യം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനയാണുണ്ടായത്. ഫെസ്റ്റിവല്‍ […]

kerala Latest News

ശബരിമല തീര്‍ത്ഥാടകരുടെ ബസ് അപകടം; എല്ലാവരെയും പുറത്തെടുത്തു, ഡ്രൈവറുടെ നില ഗുരുതരം

പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ നില അതീവ ഗുരുതരമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ബസിനുള്ളില്‍ കുടുങ്ങിക്കിടന്ന എല്ലാവരെയും പുറത്തെടുത്തെന്ന് മന്ത്രി അറിയിച്ചു ആശുപത്രിയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ക്രമീകരിക്കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും നിര്‍ദേശം […]

kerala Latest News

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി വീണ്ടും നീട്ടി

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും. സന്ദര്‍ശിക്കേണ്ട ലിങ്ക് : https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് […]

kerala Latest News

അരിക്കൊമ്പനെ പൂട്ടാനൊരുങ്ങി വനംവകുപ്പ്; നാളത്തെ മോക്ഡ്രില്‍ ഒഴിവാക്കും

ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പന്‍ കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിനു വേണ്ടിയുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു. എട്ടു സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ മോക്ക് ഡ്രില്‍ ഒഴിവാക്കാനാണ് നിലവിലെ തീരുമാനം സി സി എഫ് മാരായ നരേന്ദ്ര ബാബു, ആര്‍ എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്ന ദൗത്യം നടക്കുക. 8 സംഘങ്ങള്‍ക്കും ചെയ്യേണ്ട ജോലികള്‍ ഡോക്ടര്‍ അരുണ്‍ സഖറിയ വിശദീകരിച്ചു നല്‍കി. ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ […]

Latest News National

‘നിര്‍ദേശങ്ങള്‍ പാലിക്കും’; ഔദ്യോഗിക വസതി ഒഴിയാമെന്ന് രാഹുല്‍ ഗാന്ധി

ഔദ്യോഗിക വസതി ഒഴിയാമെന്നറിയിച്ച് രാഹുല്‍ ഗാന്ധി. വസതി ഒഴിയുമെന്ന് കാണിച്ച് ഡെപ്യൂട്ടി സെക്രട്ടറി ഡോ.മോഹിത് രാജന് രാഹുല്‍ ഗാന്ധി കത്തയച്ചു. മുന്‍വിധികളില്ലാതെ നിര്‍ദേശം പാലിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അയോഗ്യതാ നടപടിക്ക് പിന്നാലെ 30 ദിവസത്തിനകം ഔദ്യോഗിക വസതി രാഹുല്‍ ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയാണ് നോട്ടിസ് നല്‍കിയത്. 2004ല്‍ ലോക്സഭാംഗമായതു മുതല്‍ ഉപയോഗിയ്ക്കുന്ന തുഗ്ലക്ക് ലെയിന്‍ 12-ലെ ബംഗ്ലാവ് ഒഴിയാനായിരുന്നു നിര്‍ദ്ദേശം. അതേസമയം, അദാനി-രാഹുല്‍ ഗാന്ധി അയോഗ്യതാ വിഷയങ്ങളില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. പ്രതിപക്ഷം ലോക്സഭയുടെ […]

kerala Latest News

നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ തകർന്നു വീണു; കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന് പരുക്ക്

നെടുമ്പാശേരി വിമാന താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീണു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് തകർന്ന് വീണത്. പൈലറ്റ് ഉൾപ്പടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അതിൽ ഒരു കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന് പരുക്കേറ്റു. പരിശീലന പറക്കലിനിടെയാണ് സംഭവം. കോസ്റ്റ് ഗാർഡ് ഹാങറിൽ നിന്നും റൺവേയിൽ എത്തി പരിശീലന പറക്കൽ തുടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിന്റെ പശ്ചാത്തലത്തിൽ റൺവേ തത്കാലത്തേക്ക് അടച്ചു. റൺവേയുടെ പുറത്തു 5 മീറ്റർ അകലെയാണ് ഹെലികോപ്റ്റർ വീണത്. ഹെലികോപ്റ്റർ നീക്കിയ ശേഷം റൺവേ തുറക്കും. […]