kerala Latest News Politics

‘കട്ടപ്പുറത്തെ കേരള സർക്കാർ’: ധനപ്രതിസന്ധിയിൽ ധവളപത്രം പുറത്തിറക്കി യുഡിഎഫ്

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് കൊണ്ടുള്ള ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം. കട്ടപ്പുറത്തെ കേരള സർക്കാർ എന്ന പേരിലാണ് ധവളപത്രം യു ഡി എഫ് നേതാക്കൾ പുറത്തിറക്കിയത്. കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധവളപത്രം പറയുന്നു. കേരളത്തിന്റെ പോക്ക് അപകടകരമായ സ്ഥിതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. നാല് ലക്ഷം കോടി രൂപയുടെ കടമാണ് നിലവിൽ കേരള സർക്കാരിനുള്ളത്. ജി എസ് ഡി പിയേക്കാൾ 39.1 ശതമാനമാണ് പൊതുകടം. നികുതി വരുമാനം കുറഞ്ഞു. 71,000 കോടി […]

Latest News National Politics

രാഹുല്‍ ഗാന്ധിയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കിയില്ല; ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവച്ചെന്ന് കോണ്‍ഗ്രസ്. രാഹുലിന്റേയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് തീരുമാനം. സുരക്ഷാ ചുമതലയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിന്മാറിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധമാണ് അറിയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജീവന്‍ വച്ചാണ് കളിയ്ക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെ പിന്‍വലിച്ചെന്ന വിവരം സിആര്‍പിഎഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷ നല്‍കുന്നുണ്ടെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ […]

National Politics

രാഷ്ട്രീയ പ്രവർത്തകരുടെ വിദ്വേഷ പ്രസംഗം: പ്രത്യേക മാർഗ നിർദേശങ്ങൾ അവശ്യമില്ലെന്ന് സുപ്രിംകോടതി

രാഷ്ട്രീയ പ്രവർത്തകരുടെ വിദ്വേഷ പ്രസംഗം തടയാൻ പ്രത്യേക മാർഗ നിർദേശങ്ങൾ അവശ്യമില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്. ഭൂരിപക്ഷ വിധിയിലൂടെയാണ് തിരുമാനം കൈകൊണ്ടത്. സ്വയം നിയന്ത്രണം മതിയെന്ന് ജസ്റ്റിസ് രാമസുബ്രഹ്‌മണ്യൻ നിരീക്ഷിച്ചു. എന്നാൽ ജസ്റ്റിസ് ബി.വി നാഗരത്‌ന ഭിന്നവിധി വായിച്ചു പൊതു അധികാരസ്ഥാനത്തുള്ള ജനപ്രതിനിധികളുടെ ഉൾപ്പെടെയുള്ള അഭിപ്രായ സ്വാതന്ത്ര വിഷയത്തിലും സുപ്രിംകോടതിയിൽ ഇന്നും ഭിന്നവിധികൾ ഉണ്ടായി. മാർഗ്ഗനിർദ്ധേശങ്ങൾ എർപ്പെടുത്തി നിയന്ത്രണം ഉചിതമാകില്ലെന്ന് ജസ്റ്റിസ് രാമ സുബ്രഹ്‌മണ്യൻ വ്യക്തമാക്കി. എന്നാൽ അഭിപ്രായസ്വാതന്ത്രം […]

kerala Politics

‘ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് പിണറായി മാപ്പ് പറയണം’; വി.ഡി സതീശൻ

സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൈര്യനിര്യാതന ബുദ്ധിയോടെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചു. സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നവരോട് സിപിഐഎം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളോട് കാട്ടിയത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് പിണറായി വിജയന്‍ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ തീയില്‍ കാച്ചിയ പൊന്ന് പോലെ എല്ലാ നേതാക്കളും പുറത്ത് വന്നു. അവരും അവരുടെ കുടുംബങ്ങളും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് […]

CRIME kerala Politics

ഹര്‍ത്താല്‍; സംസ്ഥാന വ്യാപകമായി അക്രമം, നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു

ദേശവ്യാപകമായി നടത്തിയ റൈഡിലും ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമായി. കണ്ണൂരിലും ഈരാട്ടുപേട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തം അക്രമ സംഭവങ്ങള്‍ അറങ്ങേറി. കണ്ണൂരില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. മുന്‍കരുതല്‍ നടപടിയായി ഈരാറ്റുപേട്ടയില്‍ നൂറോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമമനുസരിച്ച് ഒരാഴ്ച മുമ്പ് അനുമതി വാങ്ങി മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ കഴിയൂ. എന്നാല്‍, ഇന്നലെ പുലര്‍ച്ച മൂന്ന് മണിയോടെ എന്‍ഐഎയും ഇഡിയും ദേശവ്യാപകമായി പോപ്പുലർ ഫ്രണ്ട് […]

CRIME kerala Politics

നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് ഹർത്താൽ അനുകൂലികൾ, ലാത്തിച്ചാർജ്, ഈരാറ്റുപേട്ടയിൽ നൂറോളം പേർ കരുതൽ തടങ്കലിൽ

കോട്ടയം ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്. അഞ്ച് പിഎഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതൽ തടവിലാക്കി ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. ഈരാറ്റുപേട്ടയിൽ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികൾ നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും കടകളടപ്പിക്കുകയും ചെയ്തതതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതോടെയാണ് പൊലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തിച്ചാർജ് നടത്തിയത്. ഈരാറ്റുപേട്ടയിൽ നഗരത്തിൽ സംഘർഷ സാധ്യത […]

CRIME kerala Politics

ഹര്‍ത്താലിനിടെ കല്ലേറ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരുക്കേറ്റു

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ത്താലിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലായിയില്‍ ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ വളഞ്ഞവഴിയില്‍ […]

Latest News National Politics

നടുത്തളത്തിലിറങ്ങി പ്രതിഷേധം: രാജ്യസഭയില്‍ 19 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

രാജ്യസഭയില്‍ പ്രതിഷേധിച്ച 19 എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് സസ്‌പെന്‍ഷന്‍. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തത് ചട്ടം 256 പ്രകാരമാണ് നടപടി. ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും രണ്ട് ഡിഎംകെ എംപിമാര്‍ക്കും ഒരു സിപിഐ എംപിയും രണ്ട് സിപിഐഎം എംപിമാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, […]

Latest News Politics

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിജയ് ചൗക്കില്‍ അറസ്റ്റില്‍

സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച വയനാട് എംപി രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിലിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. വിലക്കയറ്റം, ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. 30 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കോൺഗ്രസ് രാഹുല്‍ ഗാന്ധിയെ […]

kerala Politics Uncategorized

‘അന്വേഷണത്തിന് ഉത്തരവിടേണ്ടത് കോടതിയുടെ ചുമതല; തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം’ : ഇ.പി ജയരാജൻ

വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ കേസിൽ അന്വേഷത്തിനോട് പൂർണമായും സഹകരിക്കുമെന്ന് ഇ.പി ജയരാജൻ. കേസിൽ തനിക്ക് തിരിച്ചടിയില്ലെന്നും അത് മാധ്യമ വ്യാഖ്യാനമാണെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. ‘മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു പരാതി ലഭിച്ചാൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമാണ് ആ കേസ് അന്വേഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപ്പിക്കാൻ. അതാണ് ഈ കേസിലും നടന്നത്. രണ്ട് വധശ്രമക്കേസുൾപ്പെടെയുള്ള വ്യക്തിയെ ‘കുഞ്ഞ്’ എന്നാണ് കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിച്ചത്. തെറ്റിനെ മറച്ച് പിടിക്കാനുള്ള ഈ ശ്രമവും, കേസിൽ ആർക്കെല്ലാം പങ്കുണ്ടെന്നതിലും അന്വേഷണം ആവശ്യപ്പെടാനൊരുങ്ങുകയാണ് ഡിവൈഎഫ്‌ഐയും’- ഇ.പി […]